Asianet News MalayalamAsianet News Malayalam

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Cheating case  Former DYFI leader Sachitha Rai anticipatory bail plea rejected
Author
First Published Oct 17, 2024, 7:04 PM IST | Last Updated Oct 17, 2024, 7:04 PM IST

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്ന്‍റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് സച്ചിത റൈ തട്ടിപ്പ് നടത്തിയത്. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കര്‍ണാടക സ്വദേശി ചന്ദ്രശേഖര കൂളൂരിന് ഈ പണം താന്‍ കൈമാറിയിട്ടുണ്ടെന്ന പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. മഞ്ചേശ്വരം ബഡൂരിലെ സ്കൂള്‍ അധ്യാപികയും ബല്‍‍ത്തക്കല്ല് സ്വദേശിയുമായ സച്ചിതാ‍ർ റൈ ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യേപേക്ഷയുമായി കോടതിയെ സമീപിച്ചത്. പല തവണകളായിട്ടായിരുന്നു നിഷ്മിത പണം നല്‍കിയത്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പരാതി നല്‍കിയതും. സച്ചിത റൈ ജില്ലയില്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പരിശോധനയില്‍ മനസിലായത്.

Latest Videos
Follow Us:
Download App:
  • android
  • ios