പാലായിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് പരിക്കേറ്റു

കോട്ടയം പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

Car and lorry collide accident in Pala 3 people including a 1 year old baby were injured

കോട്ടയം: കോട്ടയം പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ ജയലക്ഷ്മി, മക്കളായ ലോറൽ, ഹെയ്ലി, എന്നിവർക്കാണ് പരിക്കേറ്റത്.  മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രാവിലെ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.

Latest Videos
Follow Us:
Download App:
  • android
  • ios