മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി, മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും മധുവിന്റഎ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു
പാലക്കാട്: കേസിൽ നിന്ന് (attappadi madhu murder case) പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് (abbas)നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്.
നഷ്ടപ്പെട്ടത് സ്വന്തം മകനെ. നീതിതേടിയുള്ള പോരാട്ടം.തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം.ബന്ധുക്കൾ പോലും കോടതയിൽ മൊഴിമാറ്റി.
കേസിൽ നിന്ന് പിന്മാറാൻ പ്രലോഭനങ്ങളും ഭീഷണിയും. അട്ടപ്പാടി മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ വിചാരണ തുടരുമ്പോൾ കാണുന്നതിതാണ്
ഇപ്പോൾ ഏറ്റവും ഒടുവിൽ കേസുമായി മുന്നോട്ട് പോകരുതെന്ന് മുക്കാലി സ്വദേശി അബ്ബാസ് ഭീഷണിപ്പെടുത്തിയെന്ന് മധുവിൻ്റെ അമ്മ മല്ലി പറയുന്നു. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും മധുവിന്റഎ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു.
122 സാക്ഷികളുള്ള കേസിൽ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും കൂറുമാറ്റം തടയാൻ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷൻ സാക്ഷികളെന്ന് കുടുംബം ആരോപിക്കുന്നു. നാളെ ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതനെ വിസ്തരിക്കും.
മധുകൊലക്കേസ്: സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധി,വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം വേണം-സ്പെഷ്യൽ പ്രോസിക്യൂട്ടർ
അട്ടപ്പാടി മധുകൊലക്കേസിൽ(attappadi madhu murder case) പ്രോസിക്യൂഷൻ സാക്ഷികളുടെ(prosecution witnesses) തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ(special prosecutor) രാജേഷ് എം.മേനോൻ(rajesh m menon). മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം.പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി . ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.
'കൂറുമറാതിരിക്കാൻ പണം ചോദിച്ചു' പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി
അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങി.