Asianet News MalayalamAsianet News Malayalam

'തൊട്ടടുത്താണ് അര്‍ജുന്റെ കുടുംബം, പക്ഷെ അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിൽ'; സാധ്യമായ എല്ലാം ചെയ്യുമെന്ന് മന്ത്രി

ദാരുണമായ സംഭവത്തിൽ  ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടലിനെ എടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ പരാമര്‍ശം

Arjun s family is next door seen about the incident on Asianet News Minister AK saseendran will do everything possible
Author
First Published Jul 20, 2024, 9:44 AM IST | Last Updated Jul 20, 2024, 9:44 AM IST

ഷിരൂര്‍: കര്‍ണാടകയിൽ അര്‍ജുനും ലോറിയും മണ്ണിനടിയിൽ കുടുങ്ങിയ സംഭവം അയൽക്കാരനായ ഞാൻ പോലും അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെ എന്ന് മന്ത്രി എകെ ശശീന്ദ്രൻ. ദാരുണമായ സംഭവത്തിൽ  ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടലിനെ എടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ പരാമര്‍ശം.  ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെയാണ് സംസ്ഥാന സർക്കാരിൻറെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞത്.

സംസ്ഥാന സർക്കാരിന് അപകടം സംബന്ധിച്ച് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ്.  തന്റെ തൊട്ടടുത്ത തന്നെ താമസിക്കുന്ന കുടുംബമാണ് അർജുന്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ്. അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ട്. കുടുംബത്തിന് നല്ലതേ വരൂ എന്നാണ് പ്രതീക്ഷ. അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അര്‍ജുനായുള്ള തെരച്ചിൽ തുടങ്ങി; റഡാര്‍ ഡിവൈസ് ഉടൻ എത്തും, മണ്ണുനീക്കി ലോറിയിലേക്ക് 100 മീറ്ററെന്ന് വിലയിരുത്തൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios