Asianet News MalayalamAsianet News Malayalam

ലോറിയിലെ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന, കാണാതായ 2 പേർക്കായി തിരച്ചിൽ തുടരും: കാർവാർ എംഎൽഎ

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക. 

arjun dead body found from lorry sent for dna test in Mangaluru says karwar mla arjun mission shirur landslide
Author
First Published Sep 25, 2024, 4:59 PM IST | Last Updated Sep 25, 2024, 7:01 PM IST

ബെംഗ്ളൂരു : ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ വ്യക്തമാക്കി.

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക.ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംഎൽഎ നന്ദി പറഞ്ഞു. നിങ്ങളുളളതിനാലാണ് ഇത്തരത്തിൽ ശ്രമകരമായ തിരച്ചിലിങ്ങനെ ഉണ്ടായത്. നിങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നും എംഎൽഎ വ്യക്തമാക്കി. നേരത്തെ ചിലർ കരയിലാണ്  മൃതദേഹമെന്ന് പറഞ്ഞിരുന്നു. അതിനാൽ മണ്ണിടിഞ്ഞ് വീണ കരയിൽ പരിശോധിച്ചു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങൾ പറഞ്ഞതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. 

അര്‍ജുന്‍റെ ലോറി കണ്ടെത്തിയത് 72-ാം ദിനം; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

 


 

Latest Videos
Follow Us:
Download App:
  • android
  • ios