Asianet News MalayalamAsianet News Malayalam

എഡിഎമ്മിൻ്റെ മരണം: അരുൺ കെ വിജയനെ തടയാനുറച്ച് ജീവനക്കാർ, ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് ദിവ്യയെ ചോദ്യം ചെയ്യാൻ വൈകുന്നതിൽ വിമ‍ർശനം ഉയരുന്നു. അതേസമയം കളക്ടർക്ക് അരുണിനെതിരെ പ്രതിഷേധം ശക്തമായി

ADM death row Police yet to question PP Divya
Author
First Published Oct 19, 2024, 5:51 AM IST | Last Updated Oct 19, 2024, 5:51 AM IST

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമതപ്പെട്ട പി പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്റെയും മൊഴി എടുത്തെങ്കിലും ദിവ്യയുടെയോ ജില്ലാ കളക്ടരുടെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിൽ ഉണ്ടെങ്കിലും കളക്ടർ ഇന്നും ഓഫീസിൽ എത്താൻ ഇടയില്ല. ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുൻ‌കൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.

പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios