പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധ നിയമനത്തിന് വേണ്ടിയെന്ന് എ വിജയരാഘവൻ

പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ വരെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. .ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഇവർ ഉദ്യോഗാർത്ഥികളെ കൊണ്ട് മുട്ടുകാലിൽ ഇഴയിപ്പിച്ചോ എന്ന് എ വിജയരാഘവൻ

a vijayaraghavan response against youth congress on appointment strike

കണ്ണൂര്‍: പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്നതെന്ന് എ വിജയരാഘവൻ, പി എസ് സി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിതിരെ പ്രതിപക്ഷം അക്രമ സമരങ്ങൾ അഴിച്ചുവിടുകയാണ്. നിയമ വിരുദ്ധമായി നിയമനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കാലഹരണപ്പെട്ട ലിസ്റ്റിലുള്ളവർ സമരം ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് പന്തല് കെട്ടിയത് അക്രമ സമരം നടത്താനാണെന്നും എ വിജയരാഘവൻ പറഞ്ഞു.

പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ വരെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. .ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഇവർ ഉദ്യോഗാർത്ഥികളെ കൊണ്ട് മുട്ടുകാലിൽ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈന്തപ്പഴത്തിൽ സ്വർണ്ണം കടത്തി എന്നായിരുന്നു പ്രചാരണം. ഇപ്പോൾ ഈന്തപ്പഴം എവിടെ. തുടർഭരണം ഇല്ലാതാക്കാൻ എത്ര തരംതാണ പ്രവർത്തനങ്ങൾ നടത്താനും യുഡി എഫ് തയ്യാറാകുന്നു. 3 ലക്ഷം താത്കാലികനിയമനം നടന്നു എന്ന ആരോപണം വസ്തുതപരമായി തെളിയിക്കാൻ ചെന്നിത്തല തയ്യാറാവണം എന്നും വിജയരാഘവൻ ആവശ്യപ്പെട്ടു 

Latest Videos
Follow Us:
Download App:
  • android
  • ios