മിലിട്ടറി ക്യാന്റീൻ മദ്യം 138 കുപ്പി വീടിനുള്ളിൽ; പലരിൽ നിന്ന് ശേഖരിച്ച് വിൽപന നടത്തിയ മുൻ സൈനികൻ പിടിയിൽ

സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 138 കുപ്പി മദ്യമാണ് മദ്യമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. 

138 bottles of military canteen liquor seized from two houses in adoor pathanamthitta afe

പത്തനംതിട്ട: അടൂരിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65) അറസ്റ്റ് ചെയ്തു.  മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു രമണൻ വിൽപന നടത്തുന്നുണ്ടെന്ന വിവരം അടൂർ സർക്കിൾ ഇൻസ്പെക്ടർ അൻഷാദിന് ഒരു പരാതിയിലൂടെയാണ് ലഭിച്ചത്.

വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തെരച്ചിലിന് എത്തിയത്. ഇയാൾ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 138 കുപ്പി മദ്യമാണ് മദ്യമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. മിലിട്ടറി ക്യാന്റീനിൽ നിന്നുള്ള മദ്യമാണെന്ന് സൂചിപ്പിക്കുന്ന For Defense Personnel Only എന്ന രേഖപ്പെടുത്തിയ കുപ്പികളായിരുന്നു ഇവയെല്ലാം.

അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ്.ബിയുടെ സംഘത്തിൽ  പ്രിവന്റീവ് ഓഫീസർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനസ്, അനുപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റംജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios