ശബരിമലയിൽ പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചു

മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

10 year old girl pilgrim collapses death at sabarimala apn

പത്തനംതിട്ട : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരാണ് ദർശനത്തിനെത്തിയത്. അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംങ് നടത്തിയിരുന്നു.  Read more ശബരിമല ദർശന സമയം കൂട്ടാൻ കഴിയില്ലെന്ന് തന്ത്രിയറിയിച്ചു; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ


 

Latest Videos
Follow Us:
Download App:
  • android
  • ios