ഇതാ ഇതാ... ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ
ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം
പാലക്കാട്: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ഒന്നാം സമ്മാന വിജയി കേരള അതിർത്തിക്ക് പുറത്ത്. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനമടിച്ച TE 230662 സ്വന്തമാക്കിയത്. പാലക്കാട് നിന്നും ഇയാൾ വാങ്ങിയ 10 ടിക്കറ്റുകളിൽ ഒന്നിലൂടെയാണ് 25 കോടിയുടെ ഭാഗ്യം തേടിയതെത്തിയത്. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.
കാഴ്ചയില്ലാത്തയാളെ പറ്റിച്ച് തിരുവോണം ബമ്പർ കൂട്ടത്തോടെ കൈക്കലാക്കി, പണിപാളിയത് ബൈക്കിൽ മുങ്ങവെ!
അതേസമയം ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസിയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കൊയമ്പത്തൂർ സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു. അതിത്തവണ മാറ്റി. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വർഷത്തേക്കാൾ 9 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളിൽ വിൽപ്പന കുതിച്ചുയർന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം