ലോട്ടറിമാൻ: 55 വർഷം, ലോട്ടറിക്ക് ചെലവായത് ₹12 ലക്ഷം; ഓണം ബമ്പർ അടിച്ചത് 500 മാത്രം, പരിഭവമില്ലാതെ രാജൻ
വിവാദമായ സ്പോർട്സ് ലോട്ടറി, പൊലീസ് ലോട്ടറി തുടങ്ങി ഇതര സംസ്ഥാന ലോട്ടറികൾ വരെ രാജന്റെ കൈയ്യിലുണ്ട്
പത്തനംതിട്ട: തിരുവോണം ബമ്പർ അടിക്കാത്തതിന്റെ നിരാശയിലാണ് പലരും. എന്നാൽ പത്തനംതിട്ട കുളനട സ്വദേശി രാജന് ഒരു കൂസലുമില്ല. 55 വർഷമായി സ്ഥിരമായി ലോട്ടറിയെടുക്കുന്ന രാജൻ ഇതുവരെ ലോട്ടറി വാങ്ങാൻ മാത്രം 12 ലക്ഷം രൂപ ചെലവാക്കി. ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകൾ കൈയ്യിലുണ്ട്. പക്ഷെ ഭാഗ്യദേവത ഇതുവരെ കടാക്ഷിച്ചില്ല. എന്നാൽ കേവല ഭാഗ്യപരീക്ഷണത്തിനപ്പുറം രാജന് ഇതൊരു ഹോബിയാണ്.
ഇത്ര കാലം കൊണ്ട് എടുത്ത ലോട്ടറി നല്ലൊരു ഭാഗവും രാജൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകളാണ് കൈയ്യിലുള്ളത്. ഭാഗ്യദേവത കടാക്ഷിച്ചില്ലെങ്കിലും ലോട്ടറി എടുക്കുന്നതിൽ രാജൻ ഒരു തരത്തിലും വിട്ടുവീഴ്ചക്കില്ല. ഇത്തവണത്തെ ഓണം ബമ്പറിന്റെ 18 ടിക്കറ്റുകളാണ് രാജൻ എടുത്തത്. അതിനായി മാത്രം 9000 രൂപ മുടക്കി. എന്നിട്ട് ആകെ അടിച്ചത് 500 രൂപ മാത്രമാണ്.
ഓണം ബംമ്പർ; 25 കോടി അടിച്ച ഭാഗ്യശാലികള്‍ ലോട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഒരു കാര്യം മാത്രം!
വിവാദമായ സ്പോർട്സ് ലോട്ടറി, പൊലീസ് ലോട്ടറി തുടങ്ങി ഇതര സംസ്ഥാന ലോട്ടറികൾ വരെ രാജന്റെ കൈയ്യിലുണ്ട്. ഒറ്റയക്കത്തിന് ബംപർ നഷ്ടമായ അനുഭവങ്ങൾ ഒരുപാടുണ്ട്. എന്തിന് ഇങ്ങനെ ലോട്ടറിക്കായി പണം കളയുന്നുവെന്ന് ചോദിച്ചാൽ, അതൊരു സന്ദേശമാണെന്ന് രാജൻ മറുപടി പറയുന്നു. മുൻപ് സർക്കാർ ജീവനക്കാരനായിരുന്ന രാജൻ തന്റെ വിശ്രമജീവിതത്തിലും ഭാഗ്യദേവത പുഞ്ചിരിക്കാത്തതിൽ ദുഃഖിതനല്ല.
'55 വർഷം കൊണ്ട് ഇങ്ങനെ ലോട്ടറി ശേഖരിക്കുകയാണ്'; പത്തനംതിട്ടയിലെ ലോട്ടറിമാൻ പറയുന്നു