ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് മുംബൈ സിറ്റിക്കെതിരെ

 പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാണ് ഹൈദരാബാദ് എഫ്‌സി ഇറങ്ങുന്നത്. നാല് ജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമായി പതിനഞ്ചുപോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍.  

 

Mumbain City FC takes Hyderabad FC today in ISL

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കിരീടം മാത്രം ലക്ഷ്യമിട്ട് കുതിക്കുകയാണ് മുംബൈ സിറ്റി. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാണ് ഹൈദരാബാദ് എഫ്‌സി ഇറങ്ങുന്നത്. നാല് ജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമായി പതിനഞ്ചുപോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍.  

ഓരോ കളികഴിയുംതോറും പ്രകടനം മെച്ചപ്പെടുന്ന മുംബൈയെ പിടിച്ചുകെട്ടുക ഹൈദരാബാദിന് എളുപ്പമാവില്ല. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് മുംബൈ സിറ്റി. പതിനേഴ് തവണയാണ് മുംബൈ താരങ്ങള്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയത് നാല് ഗോള്‍ മാത്രവും. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബചേ മുന്നേറ്റനിരയാണ് മുംബൈയുടെ കരുത്ത്. 

ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനെന്നും ഈ മികവ് നിലനിത്തുക വെല്ലുവിളിയെന്നും മുംബൈ കോച്ച് സെര്‍ജിയോ ലൊബേറ വ്യക്തമാക്കി. ഹൈദരാബാദ് 15 ഗോള്‍ നേടിയെങ്കിലും പതിമൂന്ന് ഗോള്‍ വഴങ്ങി. നിഖില്‍ പൂജാരി, ഫ്രാന്‍ സാന്‍ഡാസ, സുബ്രത പോള്‍, സൗവീക് ചക്രവര്‍ത്തി എന്നിവരുടെ അഭാവം ഹൈദരാബാദിന് തിരിച്ചടിയാവും. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios