ഐഎസ്എല്ലിലെ മോശം റഫറീയിംഗിനെതിരെ ഫിഫക്ക് പരാതി നല്‍കി മഞ്ഞപ്പട
നിലവാരമില്ലാത്ത റഫറിയിങ്ങിലൂടെ വരുന്ന തെറ്റായതീരുമാനങ്ങള്‍ മൂലം ടീമുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നുവെന്നും ഇത് ടീമുകളുടെ പോരാട്ട വീര്യത്തേയും പോയന്‍റിനെയും ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് മഞ്ഞപ്പട ഇക്കാര്യം അറിയിച്ചത്.
നിലവാരമില്ലാത്ത റഫറിയിങ്ങിലൂടെ വരുന്ന തെറ്റായതീരുമാനങ്ങള്‍ മൂലം ടീമുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നുവെന്നും ഇത് ടീമുകളുടെ പോരാട്ട വീര്യത്തേയും പോയന്‍റിനെയും ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ ഇത്തരം മോശം തീരുമാനങ്ങള്‍ യുവ തലമുറയ്ക്ക് കളയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ എഐഎഫ്എഫിനും, ഐഎസ്എല്ലിനും പരാതി നല്‍കിയിരുന്നു.
നടപടി ഉണ്ടാവാത്തതിനാല്‍ ഫിഫയെ സമീപിക്കുകയാണെന്നും മഞ്ഞപ്പട പ്രസ്താവനയില്‍ പറയുന്നു.