മധ്യനിരയില്‍ കരുത്ത് കാണിച്ച് ലാലെംങ്മാവിയ; ഹീറോ ഓഫ് ദ മാച്ച്
അഞ്ച് ടാക്കിള്‍സ് നടത്തിയ 20കാരന്റെ വകയായി രണ്ട് ഇന്റര്‍സെപ്ഷനും ഉണ്ടായിരുന്നു. 7.43 മാര്‍ക്കാണ് ഐഎസ്എല്‍ താരത്തിന് നല്‍കിയിരിക്കുന്നത്.
ഫറ്റോര്‍ഡ: ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തിലെ ഹീറോയായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം ലാലെംങ്മാവിയ. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും താരം മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അഞ്ച് ടാക്കിള്‍സ് നടത്തിയ 20കാരന്റെ വകയായി രണ്ട് ഇന്റര്‍സെപ്ഷനും ഉണ്ടായിരുന്നു. 7.43 മാര്‍ക്കാണ് ഐഎസ്എല്‍ താരത്തിന് നല്‍കിയിരിക്കുന്നത്.
20 വയസുകാരനായ താരം ഇതുവരെ ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിന് വേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്. ഇതുവരെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 2017 മുതല്‍ 2019 വരെ ഇന്ത്യന്‍ ആരോസിന് വേണ്ടിയും കളിച്ചു. 15 മത്സരങ്ങളില്‍ ഒരു ഗോളാണ് താരം നേടിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 27-ാം മിനിറ്റില്‍ ലൂയിസ് മച്ചാഡോ നോര്‍ത്ത് ഈസ്റ്റിന് ലീഡ് സമ്മാനിച്ചു. 49ാം മിനിറ്റില്‍ രാഹുല്‍ ബെക്കെയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ആശ്വാസഗോള്‍. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോഴും സമനില തന്നെയായിരുന്നു ഫലം. 13 പോയിന്റുമായി ബംഗളൂരു ആറാമതും 12 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്.
സമനിലയ്ക്ക് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ജെറാഡ് നസിനെ പുറത്താക്കിയിരുന്നു. അവസാന ഏഴു മത്സരങ്ങളില്‍ ഒന്നില്‍ പോലും നോര്‍ത്ത് ഇസ്റ്റിന് ജയം നേടാന്‍ കഴഞ്ഞിരുന്നില്ല. നസീന് പകരം ഖാലിദ് ജമീലിനാണ് പരിശീലകന്റെ ചുമതല.