ജംഷഡ്‌പൂരിനെ വിറപ്പിച്ച സഹലാട്ടം; സഹല്‍ അബ്ദുള്‍ സമദ് കളിയിലെ താരം
കേരളത്തിനുവേണ്ടി സഹല്‍ പുറത്തെടുത്ത മികവു കണ്ടാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ബി ടീമിലെത്തിക്കുന്നത്. 2017-18 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ബി ടീമിനൊപ്പം ചേര്‍ന്ന സഹല്‍ 2018ല്‍ തന്നെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറി.
ബംബോലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങിയെങ്കിലും കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ്. 7.43 റേറ്റിംഗ് പോയന്‍റുമായാണ് സഹല്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.മത്സരത്തിലാകെ 58 ടച്ചുകളും രണ്ട് ഡ്രിബ്ലുകളും രണ്ട് ഇന്‍റസെപ്ഷനുകളുമായാണ് സഹല്‍ 7.43 റേറ്റിംഗ് പോയന്‍റോടെ കളിയിലെ താരമായത്.
യുഎഇയിലെ അല്‍ ഐനില്‍ ജനിച്ച കണ്ണൂരുകാരനായ സഹല്‍ എട്ടാം വയസില്‍ അബുദാബിയിലെ അല്‍ എത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയിലൂടെയാണ് ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. കേരളത്തില്‍ എത്തിയശേഷം യൂണിവേഴ്സിറ്റി തലത്തില്‍ മികവുകാട്ടിയ സഹല്‍ കേരളത്തിന്‍റെ അണ്ടര്‍ 21 ടീമിലും സന്തോഷ് ട്രോഫി ടീമിലുമെത്തി.
കേരളത്തിനുവേണ്ടി സഹല്‍ പുറത്തെടുത്ത മികവു കണ്ടാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ബി ടീമിലെത്തിക്കുന്നത്. 2017-18 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ബി ടീമിനൊപ്പം ചേര്‍ന്ന സഹല്‍ 2018ല്‍ തന്നെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറി.2018-2019 സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ആയിരുന്നു ബ്ലാസ്റ്റേഴ്സിനായി സഹല്‍ ആദ്യഗോള്‍ നേടിയത്. 2018-2019 സീസണില്‍ ഐഎസ്എല്ലിലെയുംഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെയും ഏറ്റവും മികച്ച യുവതാരമായും സഹല്‍ തെരഞ്ഞെടുക്കപ്പെട്ടു.
2019ല്‍ കിംഗ്സ് കപ്പില്‍ കുറാക്കാവോക്കെതിരെയായിരുന്നു ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടിയുള്ള സഹലിന്‍റെ അരങ്ങേറ്റം. അണ്ടര്‍ 23 ടീമില്‍ നിന്നാണ് താരം സീനിയര്‍ ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍ക്കോ ഷാട്ടോരിക്ക് കീഴില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന സഹല്‍ ഇത്തവണ കിബു വിക്കൂനക്ക് കീഴില്‍ മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. കളിമികവിന്‍റെയും കളിശൈലിയിലെ സാമ്യതയുടെയും പേരില്‍ ഇന്ത്യന്‍ ഓസിലെന്നാണ് ആരാധകര്‍ സ്നേഹത്തോടെ സഹലിനെ വിളിക്കുന്നത്.
Powered By