ISL : ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് രണ്ടാംസ്ഥാനം; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരാളികള്‍

ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തുമാണ്. സീസണില്‍ തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്കുയരാന്‍ പറ്റിയ സുവര്‍ണാവസരമാണിത്.

ISL Hyderabad FC takes North East  United today

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ (ISL) ഇന്ന് ഹൈദരാബാദും(Hyderabad FC) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും (North East United) തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തുമാണ്. സീസണില്‍ തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്കുയരാന്‍ പറ്റിയ സുവര്‍ണാവസരമാണിത്.

ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന് അഞ്ച് കളിയില്‍ ഒരിക്കല്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ.
മലയാളിതാരങ്ങളില്‍ ആര്‍ക്കൊക്കെ ആദ്യ പതിനൊന്നില്‍ ഇടംകിട്ടുമെന്നതും പ്രധാനം. ഒഡിഷയ്‌ക്കെതിരെ ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചു അടക്കം മൂന്ന് മലയാളി താരങ്ങള്‍ക്ക് ഖാലിദ് ജമീല്‍ അവസരം നല്‍കി.

പ്രതിരോധനിരയുടെ മിന്നുംഫോമാണ് ഹൈദരാബാദിന്റെ കരുത്ത്. സ്പാനിഷ് താരം യുവാന്‍ ഗോണ്‍സാലസും ഇന്ത്യന്‍ താരം ചിംഗ്ലെന്‍സന സിങ്ങും ചേരുന്ന കൂട്ടുകെട്ട് ഏത് മുന്നേറ്റനിരയ്ക്കും വെല്ലുവിളി. യുവതാരം ആകാശ് മിശ്രയിലും ഏറെ പ്രതീക്ഷ. ഗോളടി തുടരുന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഒഗ്ബച്ചെയുടെ മിന്നുംഫോമും ഹൈദരാബാദിന് മേല്‍ക്കൈ നല്‍കും. 

ഐഎസ്എല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നേരിയ മുന്‍തൂക്കം ഹൈദരാബാദിന്. നാല കളിയില്‍ രണ്ട് തവണ ഹൈദരാബാദ് ജയിച്ചു. ഒരു കളി നോര്‍ത്ത് ഈസ്റ്റ് ജയിച്ചപ്പോള്‍ ഒന്ന് സമനിലയിലായി.

Latest Videos
Follow Us:
Download App:
  • android
  • ios