ഐഎസ്എല്‍: മുംബൈയുടെ വമ്പൊടിച്ച് നോര്‍ത്ത് ഈസ്റ്റ്

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 14 കളികളില്‍ 21 പോയന്‍റുമായി നാലാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ തോറ്റെങ്കിലും 14 കളികളില്‍ 30 പോയന്‍റുള്ള മുംബൈ തന്നെയാണ് ഒന്നാമന്‍മാര്‍.

ISL 2020-2021 Mumbai City FC vs NorthEast United FC match report

മഡ്ഗാവ്: ഐഎസ്എല്ലില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി നോര്‍ത്ത് ഈസ്റ്റ് എഫ്‌സി. ആറ്, ഒമ്പത് മിനിറ്റുകളില്‍ ഡെഷോണ്‍ ബ്രൗണ്‍ എല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ നിന്ന് മുക്തരാവാഞ്ഞ മുംബൈക്കായി 85ാം മിനിറ്റില്‍ ലെ ഫോണ്ട്രെ ആണ് ആശ്വാസഗോള്‍ നേടിയത്.

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 14 കളികളില്‍ 21 പോയന്‍റുമായി നാലാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ തോറ്റെങ്കിലും 14 കളികളില്‍ 30 പോയന്‍റുള്ള മുംബൈ തന്നെയാണ് ഒന്നാമന്‍മാര്‍. കളിയില്‍ പന്തടക്കത്തിലും പാസിംഗിലും മുംബൈ തന്നെയായിരുന്നു മുന്നില്‍.

മത്സരത്തില്‍ 61 ശതമാനം ബോള്‍ പൊസഷനും 386 വിജയകരമായ പാസുകളും മുംബൈ നടത്തിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് 39 ശതമാനം ബോള്‍ പൊസഷനും 150 വിജയകരമായ പാസുകളും മാത്രമെ പൂര്‍ത്തിയാക്കാനായുള്ളു. എന്നാല്‍ പാസിംഗിലും പന്തടക്കത്തിലുമുള്ള മികവ് ഗോളാക്കി മാറ്റാന് മുംബൈക്കായില്ല.

മുംബൈയുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന്‍റെ ആധിപത്യം നഷ്ടമാക്കിയില്ല. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച ബ്രൗണ്‍ ഇരുപതാം മിനിറ്റില്‍ ഹാട്രിക്കിന് തൊട്ടടുത്തെത്തിയെങ്കിലും അവസരം നഷ്ടമാക്കി. രണ്ടാം പകുതിയില്‍ കളി കൂടുതല്‍ പരുക്കനായെങ്കിലും നോര്‍ത്ത് ഈസ്റ്റ് മുംബൈ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios