ഹൈദരാബാദിന്‍റെ രക്ഷകനായി വീണ്ടും സന്‍റാന; കളിയിലെ താരം
86ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നില്‍ നിന്ന് കഴിഞ്ഞ എട്ടു മത്സരങ്ങളിലെ ആദ്യ വിജയം ഉറപ്പിച്ച ബെംഗലൂരുവിന്‍റെ പ്രതീക്ഷ തകര്‍ത്തത് ഹൈദരാബാദിന്‍റെ നായകനായ അരിഡാനെ സന്‍റാനയായിരുന്നു.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ത്രില്ലര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഹൈദരാബാദ് എഫ്‌സിയും ബെംഗലൂരു എഫ്‌സിയും തമ്മില്‍ നടന്നത്. നാലു ഗോള്‍ പിറന്ന മത്സരം സമനിലയായെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു.
86ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നില്‍ നിന്ന് കഴിഞ്ഞ എട്ടു മത്സരങ്ങളിലെ ആദ്യ വിജയം ഉറപ്പിച്ച ബെംഗലൂരുവിന്‍റെ പ്രതീക്ഷ തകര്‍ത്തത് ഹൈദരാബാദിന്‍റെ നായകനായ അരിഡാനെ സന്‍റാനയായിരുന്നു. 86-ാം മിനിറ്റില്‍ സന്‍റാന നേടിയ ഗോളിലൂടെ ഒരു ഗോളിന്‍റെ കടം വീട്ടിയ ഹൈദരാബാദ് 90ാം മിനിറ്റില്‍ ഫ്രാന്‍ സന്‍ഡാസയിലൂടെ സമനില പിടിച്ചു.
സന്‍റാനയുടോ ഗോളാണ് ഹൈദരാബാദിന് സമനിലയിലേക്കുള്ള വഴി തുറന്നത്. അതുകൊണ്ടുതന്നെ കളിയിലെ താരമായതും മറ്റാരുമല്ല. മത്സരത്തിലാകെ 32 ടച്ചുകളും 21 പാസുകളും ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകളും പായിച്ചാണ് സന്‍റാന ഹിറോ ഓഫ് ദ് മാച്ചായത്. ഈ സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലെത്തിയ അരിഡാനെ സാന്‍റാന കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിക്കായാണ് താരം ബൂട്ട് കെട്ടിയത്.