ഐഎസ്എല്‍: ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

66-ാം മിനിറ്റില്‍ എഡുബഡിയ  ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരായി ചുരുങ്ങിയ ഗോവയ്ക്ക് വിജയത്തിനായി ശ്രമിക്കാനായില്ല. സമനിലയോടെ 14 കളികളില്‍ 21 പോയന്‍റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 10 കളികളില്‍ 14 പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.

ISL 2020-2021 FC Goa vs SC East Bengal Match Report

മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സി ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. 39-ാം മിനിറ്റില്‍ ഇഗോര്‍ അംഗൂളോയിലൂടെ മുന്നിലെത്തിയ ഗോവയെ 65-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്സിലൂടെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. 

66-ാം മിനിറ്റില്‍ എഡുബഡിയ  ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരായി ചുരുങ്ങിയ ഗോവയ്ക്ക് വിജയത്തിനായി ശ്രമിക്കാനായില്ല. സമനിലയോടെ 14 കളികളില്‍ 21 പോയന്‍റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 10 കളികളില്‍ 14 പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോവയ്ക്ക് മുന്നിലെത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ക്ലോസ് റെഞ്ചില്‍ നിന്ന് ആന്‍റണി പില്‍കിംഗ്ടണ് ലക്ഷ്യം കണാനായില്ല. പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഗോവയ്ക്ക് തുറന്നെടുക്കാനായില്ല. എന്നാല്‍ 39-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന്  അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു. 

ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോവ രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ കാര്യമായി ശ്രമിച്ചില്ല. 65-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ കണ്ടെത്തിയത്. ആന്‍റണി പില്‍കിംഗ്ടണ്‍ എടുത്ത കിക്കില്‍ നിന്നായിരുന്നു ഡാനിയേല്‍ ഫോക്സിന്‍റെ സമനില ഗോള്‍. സമനില ഗോളിന് തൊട്ടുപിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എഡു ബഡിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ വിജയത്തിനുള്ള ശ്രമം ഗോവ കൈവിട്ടു. സമനില നേടാനെ കഴിഞ്ഞുള്ളുവെങ്കിലും അപരാജിത റെക്കോര്‍ഡ് കാക്കാന്‍ ഗോവക്കായി.

Latest Videos
Follow Us:
Download App:
  • android
  • ios