ആദ്യ ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തിന്; എതിരാളികള്‍ ഗോവ
ചെന്നൈയിനെ സമനിലയില്‍ തളച്ചത് ആശ്വാസമെങ്കിലും നായകന്‍ സെർജിയോ സിഡോഞ്ച പരിക്കേറ്റ് പുറത്തായത് മഞ്ഞപ്പടയ്‌ക്ക് കനത്ത തിരിച്ചടി.
മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ നാലാം മത്സരം. ഗോവ എഫ്‌സിയാണ് എതിരാളികള്‍. വൈകിട്ട് 7.30ന് മത്സരം തുടങ്ങും.
പന്ത് കൈവശം വയ്ക്കുന്നതിൽ മുന്നിൽ. ഗോളടിച്ച് ജയിക്കുന്നതിൽ പിന്നിൽ. ബ്ലാസ്റ്റേഴ്സിന്‍റെ മാത്രമല്ല ഗോവയുടെയും അവസ്ഥ സമാനം. മൂന്ന് കളിയിൽ രണ്ട് സമനിലയും ഒരു തോൽവിയും കണ്ട ഇരു ടീമുകള്‍. പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനേക്കാള്‍ ഒരു പടി മാത്രം മുന്നിൽ ഗോവയുണ്ട്. ചെന്നൈയിനെ സമനിലയില്‍ തളച്ചത് ആശ്വാസമെങ്കിലും നായകന്‍ സെർജിയോ സിഡോഞ്ച പരിക്കേറ്റ് പുറത്തായത് മഞ്ഞപ്പടയ്‌ക്ക് കനത്ത തിരിച്ചടി.
ഗോവക്കാരനായ ജെസ്സല്‍ കര്‍ണെയ്റോ ആദ്യ ഇലവനില്‍ എത്തിയേക്കും. ഗാരി ഹൂപ്പര്‍ പ്രതീക്ഷയ്ക്കൊത്ത മികവിലേക്ക് ഉയരാത്തത് പോരായ്മ. സെറ്റ്പീസില്‍ നിന്നുള്ള രണ്ട് ഗോളുകളാണ് ഇതുവരെയുള്ള സമ്പാദ്യം. ഒഴുക്കുള്ള കളിയും വല നിറയെ ഗോളുകളുമായി സീസണിന്‍റെ തുടക്കത്തിലേ കളം നിറയുന്ന ഗോവയെ ഇക്കുറി കണ്ടിട്ടില്ല.
നോര്‍ത്ത് ഈസ്റ്റിന്‍റെ കോട്ട കാത്ത ബെഞ്ചമിന്‍ ലാംബോട്ട് കളിയിലെ താരം
പരിശീലകന്‍ ലോബേറയും പ്രധാന താരങ്ങളും കൂടുമാറിയതോടെ അടിമുടി മാറ്റം വരുത്തിയ ടീമിന് ബെംഗളുരുവിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി സമനില പിടിച്ചെടുത്തത് മാത്രമാണ് ഓര്‍മ്മിക്കാനുള്ളത്. എങ്കിലും ഇഗോര്‍ അംഗുലോയുടെ പ്രഹരശേഷിയും ആല്‍ബര്‍ട്ടോ നൊഗ്വേറയുടെ സസ്‌പെന്‍ഷന്‍ മത്സരത്തലേന്ന് പിന്‍വലിച്ചതും ആതിഥേയര്‍ക്ക് പ്രതീക്ഷ നൽകും.
പ്രീമിയര്‍ ലീഗ്: ലീഡ്‌സിനെ പൂട്ടി ചെല്‍സി തലപ്പത്ത്, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും ജയം
ഇരുടീമുകളും ഏറ്റുമുട്ടിയ 12 കളിയിൽ എട്ടിലും ജയിച്ചത് ഗോവ. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ബ്ലാസറ്റേഴ്സ് ഗോവയെ തോൽപ്പിച്ചിട്ടുമില്ല.
അതേസമയം ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി, ഒഡീഷ എഫ്‌സിയെ നേരിടും. മൂന്ന് കളിയിൽ രണ്ട് ജയം അടക്കം ആറ് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. മൂന്ന് കളിയിൽ ഒരു പോയിന്‍റുള്ള ഒഡീഷ പത്താം സ്ഥാനത്താണ്.
ലാലിഗയില്‍ ഭാഗ്യജയവുമായി റയല്‍; ബാഴ്‌സയ്‌ക്ക് കാലിടറി