ബം​ഗ്ലാദേശ് പുകയുന്നു, ഇസ്കോൺ മൗലികവാദ സംഘടനയെന്ന് സർക്കാർ കോടതിയിൽ

ചിൻമോയ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബം​ഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ISKCON Fundamentalist Group: Bangladesh Government To Court

ധാക്ക: അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉൾപ്പെട്ട ആത്മീയ സംഘടന ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയിൽ ഹർജി. സംഘടന മതമൗലിക വാദ സ്വഭാവം ഉള്ളതാണെന്നാണ് സർക്കാരിന്റെ വാദം. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്‌കോൺ മതമൗലികവാദ സംഘനടയാണെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടായത്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള പുതിയ സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ വിമർശിച്ചിരുന്നു.  ഹിന്ദു വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇസ്കോൺ മതമൗലികവാദ സംഘടനയാണ്. സർക്കാർ ഇതിനകം തന്നെ അവരെ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

Read More.... ഹിന്ദു പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശിൽ സംഘ‍ര്‍ഷം, അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സഹപ്രവര്‍ത്തകര്‍

ഇന്ന് രാവിലെ ചട്ടോഗ്രാമിലെ ക്ഷേത്രം തകർത്തിരുന്നു. ചിൻമോയ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബം​ഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios