ശമനമില്ലാതെ കൊവിഡ്; രോഗികള്‍ 1.60 കോടിയിലേക്ക്

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്.
 

Covid patients number rises to 1.60 crore all over the world

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,41,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് പടരുകയാണ്. അമേരിക്കയില്‍ 75,580 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. ബ്രസീലില്‍ 58,249 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,066 പേരും ബ്രസീലില്‍ 1,178 പേരും മരിച്ചു. മെക്‌സിക്കോയിലും ഇന്നലെ 718 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios