മിയ ഖലീഫയെ പരാമര്‍ശിച്ച് അമേരിക്കന്‍ സൈനികര്‍; സൈബര്‍ ലോകത്ത് വിവാദം പുകയുന്നു

വീഡിയോ കാട്ടുതീ പോലെയാണ് ഓണ്‍ലൈനില്‍ പരന്നത്. ഇതോടെ അമേരിക്കന്‍ സൈനികരുടെ രീതി ഒട്ടും ശരിയായില്ലെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കന്‍ സൈനികന്‍ റിച്ചാര്‍ഡ് വുള്‍ഫ് വീഡിയോ ടിക്ടോക്കില്‍ നിന്നും പിന്‍വലിച്ചു. 

Controversial TikTok Video Shows US  Soldiers Asking Syrian Locals About Porn Star Mia Khalifa

ന്യൂയോര്‍ക്ക്: ടിക്ടോക്കില്‍ വന്ന ഒരു വൈറല്‍ വീഡിയോ ട്വിറ്ററിലും മറ്റും വലിയ ചര്‍ച്ചയാകുകയാണ്. ഒരു അമേരിക്കന്‍ സൈനികന്‍ സിറിയയില്‍ നിന്നും ഇട്ട വീഡിയോയെ വിമര്‍ശിക്കുന്ന നെറ്റിസണ്‍മാരില്‍ കൂടുതലും അമേരിക്കന്‍സ് തന്നെ. മാനക്കേട് എന്നൊക്കെയാണ് ഈ വീഡിയോയെ അവര്‍ വിവരിക്കുന്നത്. എന്താണ് സംഭവം എന്നല്ലെ.

സംഭവം നടക്കുന്ന സിറിയയിലാണ്. സിറിയയിലെ ചില നാട്ടുകാരോട് രണ്ട് യുഎസ് സൈനികര്‍ സംസാരിക്കുന്നതാണ് വീഡിയോ.  ‘അവർ മിയ ഖലീഫയെ കാണാറുണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു.’ ‘അവർക്ക് മനസ്സിലായില്ല… കൂടുതൽ അറബി പഠിക്കണം,എന്നാണ് അവര്‍ പറയുന്നത്’- എന്നാണ് വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ പറയുന്നത്.

വീഡിയോ കാട്ടുതീ പോലെയാണ് ഓണ്‍ലൈനില്‍ പരന്നത്. ഇതോടെ അമേരിക്കന്‍ സൈനികരുടെ രീതി ഒട്ടും ശരിയായില്ലെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കന്‍ സൈനികന്‍ റിച്ചാര്‍ഡ് വുള്‍ഫ് വീഡിയോ ടിക്ടോക്കില്‍ നിന്നും പിന്‍വലിച്ചു. പക്ഷെ അതുകൊണ്ട് കാര്യം ഇല്ലല്ലോ. ഡൌണ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോ പ്രചരിച്ചു. 

ഇതോടെ റിച്ചാര്‍ഡ് വുള്‍ഫ്  താനും സഹപ്രവർത്തകരും തമാശ പറയുകയാണെന്ന് മാത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്തായാലും ട്വിറ്ററില്‍ ഈ വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ഒരു വിഭാഗം സൈബര്‍ ലോകത്ത് ഉയര്‍ത്തുന്ന മുദ്രവാക്യം.

അതേ സമയം വളരെക്കാലം മുന്‍പ് തന്നെ പോണ്‍ രംഗം വിട്ട വ്യക്തിയാണ് മിയ ഖലീഫ. ലെബനീസ് വംശജയായ ഇവര്‍ ഇപ്പോള്‍ പോണ്‍ കമ്പനികള്‍ക്കെതിരെ കേസ് നടത്തുന്നുമുണ്ട്.  അടുത്തിടെ ലബനന്റെ തലസ്ഥാനമായ ബെയ്റൂത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ആശങ്ക ശക്തമായി തുടരുന്നതിനിടെ സ്വന്തം നാട്ടുകാരെ സഹായിക്കാനായി തന്‍റെ പ്രിയപ്പെട്ട കണ്ണട ഇ-ബേയിൽ ലേലത്തിൽ‌ വച്ചിരിക്കുകയാണ് താരം. 

മിയ പോണ്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന  കണ്ണടയാണിത്.  100 കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് മിയ തന്നെ തന്‍റെ കണ്ണടയെ വിശേഷിപ്പിക്കുന്നത്. ഇതിന് വലിയ തുകയാണ് ലഭിക്കുക. അത് ബെയ്റൂത്തില്‍ നടന്ന സ്‌ഫോടനത്തിലെ ഇരകള്‍ക്ക് നല്‍കാനാണ് മിയയുടെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios