ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ ഇടപെടാനില്ലെന്ന് കണ്ണന്താനം

കർദിനാൾ മാർ ആലഞ്ചേരിയുമായും മാർ മനത്തോടത്തുമായും  കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശനം സൗഹാര്‍ദപരമാണെന്നും കണ്ണന്താനം പറഞ്ഞു.

Will not interfere in case against jalandhar bishop

ദില്ലി: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാനില്ലെന്ന് അൽഫോൻസ് കണ്ണന്താനം  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പൊലീസ് ന്യായമായി  അന്വേഷിക്കട്ടെ.  പൊലീസ് അന്വേഷിക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.  കർദിനാൾ മാർ ആലഞ്ചേരിയുമായും മാർ മനത്തോടത്തുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശനം സൗഹാര്‍ദപരമാണെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം കേസില്‍ കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ബന്ധുവായ സ്ത്രീയുടെ മൊഴി നല്‍കി. സ്വഭാവദൂഷ്യത്തില്‍ നടപടി ഉറപ്പായപ്പോഴാണ് കന്യാസ്ത്രീ  ബലാല്‍സംഗ  ആരോപണം ഉന്നയിച്ചതെന്ന ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിന്‍റെ വാദം ഇതോടെ പൊളിഞ്ഞു. കേസില്‍ ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമെ അറസ്റ്റിലേക്ക് നീങ്ങാന്‍ പാടുള്ളൂ എന്നാണ് ഡിജിപിയുടെ നിര്‍ദേശം.

Latest Videos
Follow Us:
Download App:
  • android
  • ios