യോഗിയെ എന്തുകൊണ്ട് വിചാരണ ചെയ്തുകൂടാ? യുപി സര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രിംകോടതി
ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് വിചാരണ ചെയ്തുകൂടാ എന്ന ചോദ്യവുമായി സുപ്രിംകോടതി. 2007ല്‍ ഗൊരക്പൂരില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് യുപി ഗവണ്‍മെന്‍റിനോട് നാല് ആഴ്ചക്കകം വിശദകരണം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മശ്ര അധ്യക്ഷനയ ജസ്റ്റിസ് എഎം ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് വിചാരണ ചെയ്തുകൂടാ എന്ന ചോദ്യവുമായി സുപ്രിംകോടതി. 2007ല്‍ ഗൊരക്പൂരില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് യുപി ഗവണ്‍മെന്‍റിനോട് നാല് ആഴ്ചക്കകം വിശദകരണം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മശ്ര അധ്യക്ഷനയ ജസ്റ്റിസ് എഎം ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിനൊപ്പം ഗൊരക്പൂര്‍ ജില്ലാ മജിസ്ട്രേറ്റിനും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യേണ്ടതില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി. റഷീദ് ഖാന്‍ എന്നയാള്‍ നല്‍കിയ പരാതിയല്‍ 2017 മെയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും വിചാരണയ്ക്കുള്ള അനുമതി ലഭിച്ചില്ല. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യോഗിയെ വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. 2007 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗൊരക്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടത്തിയ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും വിദ്യേഷപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി ഉയര്‍ന്നത്.