'മധ്യപ്രദേശ്' പാര്‍ലമെന്‍റിലും കത്തും; ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നോട്ടീസ് നല്‍കും

പെട്രോൾ ഡീസൽ നികുതി കൂട്ടിയതും ബഹളത്തിനിടയാക്കും. അടിയന്തരപ്രമേയ നോട്ടീസ് നല്‍കുമെന്ന് എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു. വിവിധ ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനായി ബിജെപി എംപിമാർക്ക് വിപ്പ് നല്‍കിയിട്ടുണ്ട്

congress will raise madya pradesh issue in parliament

ദില്ലി: മധ്യപ്രദേശിലെ സംഭവങ്ങൾ പാർലമെന്‍റിനെ പ്രക്ഷുബ്ദമാക്കും. സർക്കാരിനെ അട്ടിമറിക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് നോട്ടീസ് നല്‍കും. പെട്രോൾ ഡീസൽ നികുതി കൂട്ടിയതും ബഹളത്തിനിടയാക്കും. അടിയന്തരപ്രമേയ നോട്ടീസ് നല്‍കുമെന്ന് എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു. വിവിധ ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനായി ബിജെപി എംപിമാർക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്നു മുതൽ സന്ദർശകരെ സഭാഗ്യാലറിയിൽ പ്രവേശിപ്പിക്കില്ല. അതേസമയം,  മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല. ഗവർണ്ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജണ്ട. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള വിമത എം എൽ എ മാർ തനിക്ക് മുന്നിൽ ഹാജരാകാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു.

ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണ്ണറുടെ ഉത്തരവ് നടപ്പാക്കാത്തതിൽ കോൺഗ്രസിനെതിരെ ബിജെപി സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കുമെന്നാണ് സൂചന. നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് എംഎൽഎമാർക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

സംഭവത്തിൽ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭോപ്പാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ 13 വരെ നിയന്ത്രണം തുടരും. അതിനിടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 16 വിമത എംഎൽഎമാർ സ്പീക്കർക്ക് കത്തെഴുതിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios