കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം; നിലപാട് മാറ്റി ഒമർ അബ്ദുള്ള, ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും,ചർച്ച തുടങ്ങി

കശ്മീരിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഘട്ടത്തിൽ കോൺ​ഗ്രസ്-എൻസി സഖ്യം മുന്നിട്ടെങ്കിലും ലീഡ് നില മാറിമറിയുകയാണ്. കോൺ​ഗ്രസ് സ്വതന്ത്രരുമായും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

When the results of the elections in Kashmir and Haryana are out, the country is looking forward to Jammu and Kashmir

ദില്ലി: കശ്മീരിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജമ്മുകശ്മീരിലേക്ക് ഉറ്റു നോക്കി രാജ്യം. കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഫലങ്ങളിൽ കോൺ​ഗ്രസ്-എൻസി സഖ്യം മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണുന്നത്. കശ്മീരിൽ സ്വതന്ത്രരുമായി കോൺ​ഗ്രസ് ച‍ർച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രം​ഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു.

ആരുമായും അകൽച്ചയില്ലെന്നും പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്. പുൽവാമയിൽ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്. 

അതിനിടെ, ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നതാണ് പുറത്തുവരുന്നത്. ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 

ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ പ്രതികരണം.

ഹരിയാനയിലും ജമ്മു കശ്മീരിലും വൻ മുന്നേറ്റം; ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം, ലഡ്ഡു വിതരണം

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios