Republic Day 2022 : വിരമിക്കുന്ന വിരാടിനെ നേരിട്ടെത്തി തൊട്ട് തലോടി പ്രധാനമന്ത്രി; മടക്കം നിരവധി നേട്ടങ്ങളോടെ

റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിരാടിനെ തലോടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അത്ര ചില്ലറക്കാരനല്ല വിരാട് , പതിമൂന്ന് തവണ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാനകുതിരയായി റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുത്തന്ന അപൂർവബഹുമതി വിരാടിന് മാത്രം സ്വന്തമാണ്.

Virat President Ram Nath Kovind Bodyguard Horse retires on Republic day get farewell from PM Modi and Rajnath Singh

രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ വിരമിക്കലിന് മുന്‍പുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്ന് നടന്നത്. രാജ്യത്തിന്‍റെ സര്‍വ്വ സൈന്യാധിപനൊപ്പം 73ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കാഴ്ച്ചകൾക്കിടെ എവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത് പത്തൊമ്പത് വര്‍ഷം രാജ്യത്തിന് സേവനം ചെയ്ത വിരാടാണ്. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാനിയായിരുന്നു വിരാട്. രാഷ്ട്രപതിയുടെ അംഗരക്ഷകരായുള്ള കുതിരപ്പടയില്‍ വിരാട് പ്രധാനിയായിരുന്നു.

Image

വിരാടിന്  സൈന്യം പ്രത്യേക ബഹുമതി നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിരാടിനെ തലോടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അത്ര ചില്ലറക്കാരനല്ല വിരാട് , പതിമൂന്ന് തവണ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാനകുതിരയായി റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുത്തന്ന അപൂർവബഹുമതി വിരാടിന് മാത്രം സ്വന്തമാണ്.  2003ൽ ഹെംപൂരിലെ റിമൗണ്ട് ട്രെയിനിംഗ് സ്കൂളിൽ നിന്നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിൽ ചേർന്നത്. ഹോണോവേറിയൻ ഇനത്തിൽപ്പെട്ട ഈ കുതിര അച്ചടക്കത്തിന് പേരുകേട്ടതാണ്.

Image

പ്രായമായിട്ടും  ഈ സവിശേഷതയാണ് അവസാനമായി 2022ലെ റിപ്ലബ്വിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ സൈന്യം അനുമതി നൽകാൻ കാരണം. സേവനം കണക്കിലെടുത്ത് ജനുവരി 15-ന്  വിരാടിന് സേന കമൻഡേഷൻ നൽകി ആദരിച്ചിരുന്നു.

ഇത്തരത്തില്‍ സേനയുടെ കമന്‍ഡേഷന്‍ ലഭിക്കുന്ന ആദ്യത്തെ കുതിര കൂടിയാണ് വിരാട്. 200 ലേറെ കുതിരകളാണ് രാഷ്ട്രപതിയുടെ അംഗരക്ഷസംഘത്തിന്റെ ഭാഗമായിട്ടുള്ളത്. രാഷ്ട്രപതിയുടെ അംഗരക്ഷാ സേനയില്‍ ചാര്‍ജര്‍ എന്ന പേരിലായിരുന്നു വിരാട് അറിയപ്പെട്ടിരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios