Asianet News MalayalamAsianet News Malayalam

കൻവാർ യാത്രാ വിവാദം: യുപി സർക്കാരിന്റെ ഉത്തരവിനുളള സുപ്രീംകോടതി സ്റ്റേ തുടരും  

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Supreme Court Extends Interim Stay On Order To Eateries To Display Names Along Kanwar Yatra Route
Author
First Published Jul 26, 2024, 2:38 PM IST | Last Updated Jul 26, 2024, 2:38 PM IST

ദില്ലി : കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. നിർദേശം എല്ലാ കടയുടമകൾക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സർക്കാർ വിശദീകരിച്ചു. കോടിക്കണക്കിന് പേരാണ് കാൽനടയായി യാത്ര ചെയ്യുന്നതെന്നും അബദ്ധവശാൽ പോലും മതവികാരം വ്രണപ്പെട്ടാൽ ചെറിയ പ്രശ്നങ്ങൾ വലിയ സംഘർഷത്തിലേക്ക് പോകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്‌വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ഉത്തരവിനെതിരെ ടിഎംസി എംപി മഹുവ മൊയിത്രയും വിവിധ വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു മതവിഭാ​ഗത്തിനെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാനുള്ള നീക്കമാണെന്നാണ് ഹർജിക്കാരുടെ വാദം.

അഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്നോട്ടില്ല, സേനയെ കൂടുതല്‍ കരുത്തും യുവത്വവുമുള്ളതാക്കും: പ്രധാനമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios