Asianet News MalayalamAsianet News Malayalam

അതിദാരുണം; ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളി മരിച്ചു, ഒരാളുടെ നില ​ഗുരുതരം

12 പേർ അടങ്ങുന്ന സംഘമാണ്‌ ചെന്നൈയിൽ എത്തിയത്. ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു. ഇവരെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.

Starving interstate dies in Chennai, one in critical condition
Author
First Published Oct 1, 2024, 11:03 AM IST | Last Updated Oct 1, 2024, 11:14 AM IST

ചെന്നൈ: ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സമർഖാൻ (35) ആണ്‌ മരിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഘത്തിലെ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 

12 പേർ അടങ്ങുന്ന സംഘമാണ്‌ ചെന്നൈയിൽ ജോലി അന്വേഷിച്ച് എത്തിയത്. ഇവരിൽ ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു. ഇവരെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതിമന്ദിരത്തിലേക്കും മാറ്റിയിരുന്നു. ഭക്ഷണത്തിനു പണം ഇല്ലെന്ന് ഇവർ പറഞ്ഞിരുന്നു. തിരുവള്ളൂർ ജില്ലയിൽ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നും തൊഴിലാളികൾ അധികൃതരോട് അറിയിച്ചിരുന്നു. 

സിദ്ദിഖിനെ അറസ്റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്ഐടി, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios