സവിത ചോദിച്ചത് 25,000 രൂപ, മടിക്കാതെ കൊടുത്തു; കുടുക്കാൻ കെണിയൊരുക്കിയത് അറിഞ്ഞില്ല, ഗ്രാമമുഖ്യ അറസ്റ്റിൽ

സവിത കൈക്കൂലി ആവശ്യപ്പെട്ടതോടെ കരാറുകാരൻ എസിബി ഉദ്യോഗസ്ഥരെ സമീപിച്ചു. തുടർന്ന് ഞായറാഴ്ച കെണിയൊരുക്കി ഇവരെ കുടുക്കുകയായിരുന്നു.

Savita asked for Rs 25,000 ad bribe illage head was arrested without knowing that the trap had been set

വഡോദര: കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രാമമുഖ്യ അറസ്റ്റിൽ. ഞായറാഴ്ചയാണ് സംഭവം. പഞ്ച്മഹൽ ജില്ലയിലെ ഒരു സർപഞ്ചിനെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിടികൂടിയത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിൽ നിരവധി പദ്ധതികൾ കരാറുകാരൻ പൂർത്തിയാക്കിയതായി എസിബി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. കരാറുകാരന് 3.32 ലക്ഷം രൂപയുടെ ബിൽ ആണ് മാറാൻ ഉണ്ടായിരുന്നത്.

ഇതിന് ഷഹേര താലൂക്കിലെ വാഗ്ജിപൂർ ഗ്രാമത്തിലെ സർപഞ്ച് സവിത ബാരിയ 25,000 രൂപ ആവശ്യപ്പെട്ടുവെന്ന് എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സവിത കൈക്കൂലി ആവശ്യപ്പെട്ടതോടെ കരാറുകാരൻ എസിബി ഉദ്യോഗസ്ഥരെ സമീപിച്ചു. തുടർന്ന് ഞായറാഴ്ച കെണിയൊരുക്കി ഇവരെ കുടുക്കുകയായിരുന്നു. സവിത ബാരിയ പണം സ്വീകരിച്ച് ഉടനെത്തിയ എസിബി ഉദ്യോഗസ്ഥര്‍ കയ്യോടെ തന്നെ ഇവരെ പിടികൂടി.

നേരത്തെ, ചെമ്പൂരിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടറെ 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കൈയോടെ പിടികൂടിയിരുന്നു. ഒരു ക്രെഡിറ്റ് സൊസൈറ്റിയിലെ നിക്ഷേപം വീണ്ടെടുക്കാൻ സഹായിക്കുന്നതിന് ദീപക് ബാഗുൽ എന്ന ഇൻസ്‌പെക്ടർ ഒരാളിൽ നിന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിലാണ് ഇൻസ്പെക്ടര്‍ കയ്യോടെ അറസ്റ്റിലായത്.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios