7+13, 'ഹരിയാനയിൽ മൊത്തം 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നൽകി കോൺഗ്രസ്
മൊത്തം 20 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ അടിയന്തിരമായി സീൽ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം
ദില്ലി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. ഇത് ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് ഇന്ന് രണ്ടാമത്തെ നിവേദനം നൽകി. ആദ്യം ഏഴ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകിയ കോൺഗ്രസ് ഇന്ന് 13 മണ്ഡലങ്ങളിൽ കൂടി വോട്ടെണ്ണത്തിൽ ക്രമക്കേട് നടന്നെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നൽകിയത്.
7 മണ്ഡലങ്ങളിലെ ക്രമക്കേട് വിവരങ്ങൾ നേരത്തെ നൽകിയിരിന്നുവെന്നും ഇന്ന് 13 മണ്ഡലങ്ങളിലെ പുതിയ വിവരങ്ങളാണ് നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ വിവരിച്ചു. മൊത്തം 20 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ അടിയന്തിരമായി സീൽ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം