പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് അന്തരിച്ചു

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു

PM Modi economic advisory committee chairman Bibek Debroy dies

ദില്ലി: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ദെബ്രോയ് അന്തരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു. 

ബംഗ്ലാദേശിൽ നിന്ന് നാൽപതുകളുടെ അവസാനം ഇന്ത്യയിലേക്ക് കൂടിയേറിയ കുടുംബമായിരുന്നു ബിബേക് ദെബ്രോയുടേത്. മേഘാലയയിലെ ഷില്ലോംഗിൽ 1955 ലാണ് ഇദ്ദേഹം ജനിച്ചത്. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ് വഴി ദില്ലി സ്കൂൾ  ഓഫ് ഇക്കോണോമിക്സയിലൂടെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ വരെ എത്തിയ അദ്ദേഹം, സംഘപരിവാർ രാഷ്ട്രീയത്തോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. 

മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം നടപ്പാക്കിയ പല സാമ്പത്തിക നയങ്ങളുടെയും തലച്ചോറ് ദെബ്രോയി ആയിരുന്നു. ആസൂത്രണകമ്മീഷൻ എടുത്തു കളഞ്ഞ് നിതിആയോഗ് കേന്ദ്രം നടപ്പാക്കിയപ്പോൾ അതിന്റെ ആദ്യ അംഗങ്ങളിൽ ഒരാളായി ബിബേക് ദെബ്രോയിയെ സർക്കാർ നിയമിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ എന്ന ചുമതലക്കൊപ്പം മോദി സർക്കാരിന്റെ അമൃത്കാൽ പദ്ധതിക്കായി ധനമന്ത്രാലയം നിയമിച്ച് സമിതിയെയും അദ്ദേഹം നയിച്ചു. സംസ്കൃതത്തില്‍ പാണ്ഡിത്യമുള്ള ദെബ്രോയ് മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ ഇംഗ്സീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2015ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios