കുപ്‌വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യം; പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം

ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക്കിസ്ഥാൻ്റെ ഭാഗത്തും ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്

Pak army attack at machhal sector being defeated by Indian army

ദില്ലി: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം മാചൽ സെക്ടറിലായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക്കിസ്ഥാൻ്റെ ഭാഗത്തും ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിലെ മേജർ അടക്കം നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Latest Videos
Follow Us:
Download App:
  • android
  • ios