Malayalam News Live: അതിര്‍ത്തി കാക്കാൻ കൂടുതൽ ബിഎസ്എഫ് ജവാന്മാ‍‍‍ർ കശ്മീരിലേക്ക്

News in malayalam live updates

പാക് സൈന്യത്തിൻ്റെ പിന്തുണയോടെ ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളിൽ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള നീക്കത്തിൻ്റെ ഭാഗമായി ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേനയുടെ കൂടുതൽ ബറ്റാലിയനുകൾ നിയമിക്കാൻ ധാരണ. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. ഇന്നലെ പരിക്കേറ്റ അഞ്ച് സൈനികരിൽ ഒരു സൈനികൻറെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം

9:57 AM IST

ദില്ലിയിൽ മരിച്ച മൂന്ന് പേരിൽ മലയാളിയും

ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ നവീൻ സിവിൽ സര്‍വീസ് നേടാനായുള്ള പരിശ്രമത്തിലായിരുന്നു. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് നവീൻ ജെഎൻയുവിലെത്തിയത്. പിജി പഠനത്തിന് ശേഷം ഗവേഷണത്തിനും ഇവിടെ തന്നെ തുടരുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നവീൻ അക്കാദമിയിലെത്തിയത്. ജെഎൻയുവിലെ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു.

9:55 AM IST

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം. വൺവേ ആയ റോഡിലാണ് എതിര്‍ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

9:54 AM IST

നവകേരള ബസ് വീണ്ടും ഓട്ടം നിർത്തി

നവകേരള ബസ് വീണ്ടും ഓട്ടം നിർത്തി. ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഒരാഴ്ചയോളമായി ഓട്ടം നിര്‍ത്തിയതെന്നാണ് വിവരം. കയറാൻ ആളില്ലാത്തതിനാൽ നേരത്തെ സർവീസ് മുടങ്ങിയിരുന്നു. പിന്നീടും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയത്. കോഴിക്കോട് റീജ്യണൽ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്ര നടത്തിയ ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുന്നത്.

9:52 AM IST

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് കേരളാ പൊലീസിൻ്റെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി. വയനാട് നാടുകാണി ദളം കമാൻ്റഡൻ്റാണ്. നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ്. കൊച്ചിയിൽ ഈയടുത്ത് പിടിയിലായ മാവോയിസ്റ്റ് സന്ദേശവാഹകൻ മനോജ് സോമൻ്റെ കൂട്ടാളിയാണ്. ഇന്നലെ രാത്രിയാണ് സോമനെ പിടികൂടിയത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായിരുന്നു.

9:57 AM IST:

ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ നവീൻ സിവിൽ സര്‍വീസ് നേടാനായുള്ള പരിശ്രമത്തിലായിരുന്നു. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് നവീൻ ജെഎൻയുവിലെത്തിയത്. പിജി പഠനത്തിന് ശേഷം ഗവേഷണത്തിനും ഇവിടെ തന്നെ തുടരുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നവീൻ അക്കാദമിയിലെത്തിയത്. ജെഎൻയുവിലെ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു.

9:55 AM IST:

കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം. വൺവേ ആയ റോഡിലാണ് എതിര്‍ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

9:54 AM IST:

നവകേരള ബസ് വീണ്ടും ഓട്ടം നിർത്തി. ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഒരാഴ്ചയോളമായി ഓട്ടം നിര്‍ത്തിയതെന്നാണ് വിവരം. കയറാൻ ആളില്ലാത്തതിനാൽ നേരത്തെ സർവീസ് മുടങ്ങിയിരുന്നു. പിന്നീടും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയത്. കോഴിക്കോട് റീജ്യണൽ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്ര നടത്തിയ ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുന്നത്.

9:52 AM IST: