Asianet News MalayalamAsianet News Malayalam

പാമ്പ് കടിയേറ്റയാളെ മദ്യപനെന്ന് കരുതി കസ്റ്റഡിയിലെടുത്ത് 23കാരൻ ചികിത്സ വൈകി മരിച്ചതിൽ സർക്കാരിന് നോട്ടീസ്

അവശനായി കണ്ട യുവാവ് മദ്യപിച്ച് ഫിറ്റായതെന്നാണ് പൊലീസ് ധരിച്ചത്. ഇതോടെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്കായി പ്രാഥമിക കേന്ദ്രത്തിലേക്ക് പോയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചികിത്സ വൈകിപ്പിച്ചുവെന്നാണ് 23കാരനായ പ്രസാദിന്റെ  കുടുംബം ആരോപിക്കുന്നത്

National Human Rights Commission issued notice to the Bihar government over the death of a snake bite victim
Author
First Published Oct 2, 2024, 3:59 PM IST | Last Updated Oct 2, 2024, 3:59 PM IST

പട്ന: പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബിഹാർ സർക്കാരിനാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെയാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയത്. പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ് പിടിച്ചതിന് പിന്നാലെ ചികിത്സയിൽ വന്ന കാലതാമസമാണ് 23കാരന്റെ ദാരുണ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിച്ചത്. 

ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം നടന്നത്. അവശനായി കണ്ട യുവാവ് മദ്യപിച്ച് ഫിറ്റായതെന്നാണ് പൊലീസ് ധരിച്ചത്. ഇതോടെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്കായി പ്രാഥമിക കേന്ദ്രത്തിലേക്ക് പോയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചികിത്സ വൈകിപ്പിച്ചുവെന്നാണ് 23കാരനായ പ്രസാദിന്റെ  കുടുംബം ആരോപിക്കുന്നത്. 23കാരന്റെ കുടുംബമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. വിവരമറിഞ്ഞ് ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.  ഒടുവിൽ വിവരമറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ യുവാവിന്റെ മുതിർന്ന സഹോദരനാണ് പൊലീസുകാർക്ക് 700 രൂപ കൊടുത്ത് അനുജനെ സ്റ്റേഷനിൽ നിന്ന് ഇറക്കിയതെന്നാണ് ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശിവ ശങ്കർ കുമാർ നേരത്തെ നിഷേധിച്ചിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ സംഭവത്തിൽ  പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് വിശദമാക്കിയിരുന്നു. 

പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് യുവാവിനെ പാമ്പ് കടിച്ചത്. ചേൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിമിയാടണ്ട് എന്ന സ്ഥലത്താണ് യുവാവിന്റെ കൃഷിയിടം. വൈകുന്നേരം വൈകി കൃഷിയിടത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പ്രസാദിനെ പാമ്പ് കടിക്കുന്നത്. ആശുപത്രിയിലേക്ക് പോയ യുവാവ് പൊലീസ് പട്രോളിംഗ് സംഘത്തിന് മുന്നിൽ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന്റെ അമ്മ യുവാവിന് പാമ്പ് കടിയേറ്റെന്ന് പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ പാതിരാത്രിയോടെ സ്റ്റേഷനിൽ നിന്ന് പുറത്തിറക്കാനായത്. ചികിത്സ ലഭിക്കാനുള്ള നിർണായക സമയം കഴിഞ്ഞ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രി ജീവനക്കാർക്ക് സാധിക്കാതെ വരികയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios