കൊവിഡ് വ്യാപനം; അണുനശീകരണത്തിനായി മൈസൂര്‍ കൊട്ടാരം അടച്ചു
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നേരത്തെ വിലക്കിയിരുന്നു.
മൈസൂര്‍: ജീവനക്കാരിൽ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നേരത്തെ വിലക്കിയിരുന്നു. ശനിയും ഞായറാഴ്‍ച്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്‍ച്ച കൊട്ടാരം തുറക്കും.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,114 പേർക്ക് രോഗം ബാധിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. മരണം 22,123 ആയി. 519 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 62.78 ശതമാനമായി ഉയർന്നു. 2,83,407 രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. നാല് ദിവസം കൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിൽ എത്തിയത്.