കൊലപാതക്കേസിൽ ഒളിവിൽ കഴിഞ്ഞത് 16 വർഷം, ഒടുവിൽ പ്രതിയെ പിടികൂടിയത് വേഷം മാറിയെത്തിയ പൊലീസ്

2008ൽ സുഹൃത്തിന്റെ അയൽവാസിയുമായുള്ള തർക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊന്നശേഷമാണ് ഇയാൾ ഒളിവിൽ പോയത്

Murder accused absconding for 16 years, finally caught

ദില്ലി: കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിയെ 16 വർഷത്തിന് ശേഷം പിടികൂടി പൊലീസ്. 16 വർഷത്തോളം ഒളിവിൽ പോയ കുപ്രസിദ്ധ കുറ്റവാളിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് ദേവേന്ദ്രർ എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 2008ൽ സുഹൃത്തിന്റെ അയൽവാസിയുമായുള്ള തർക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊന്നശേഷമാണ് ഇയാൾ ഒളിവിൽ പോയത്. ഇതിന് ശേഷം വർഷങ്ങളോളം ഇയാൾ ഈ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരുന്നില്ല. 

ഉത്തർ പ്രദേശിലെ മഹോബയിലെ കടല പാടങ്ങളിൽ തൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു ഇയാളെന്ന  രഹസ്യ വിവരം അടുത്തിടെയാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കടല വ്യാപാരിയുടെ വേഷത്തിൽ പൊലീസ് ഇവിടെ എത്തുകയായിരുന്നു. ഉത്തർ പ്രദേശ് മധ്യപ്രദേശ് അതിർത്തിയിൽ നിന്നാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഏറെക്കാലമായി കുടുംബത്തെ ശല്യം ചെയ്തയാളെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കുന്നത്. മുന്ന വർഷങ്ങളായി തന്റെ പിതാവിനെ അടക്കം ശല്യം ചെയ്തിരുന്നതായും ഇയാളുടെ ശല്യം മൂലമാണ് ദില്ലിയിലേക്ക് സ്ഥലം മാറിയെത്തിയതെന്നുമാണ് അറസ്റ്റിലായ ദേവേന്ദ്രർ മൊഴി നൽകിയിട്ടുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios