ഇന്ത്യയിൽ ഗാർഹിക പീഡന കേസ് 468, കേരളത്തിൽ 376; സ്ത്രീധന മരണം യുപി 2138, കേരളം 12; വസ്തുതകൾ പറയുന്നതെന്ത്?
കേരളത്തിലെ ഗാർഹിഗ പീഡന കണക്കുകൾ കൂടുന്നതിന് കാരണം സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്
ദില്ലി: രാജ്യത്തെ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ യു പിയിലാകട്ടെ 2138 മരണങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. കേരളത്തിലെ ഗാർഹിഗ പീഡന കണക്കുകൾ കൂടുന്നതിന് കാരണം സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള മരണത്തിൽ കുറവുള്ളതും ഇതുകൊണ്ടാണെന്നും അഭിപ്രായമുണ്ട്.
സർക്കുലർ പുറത്തിറക്കി, ജനുവരിയിൽ 6 ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി തീരുമാനിച്ച് ദില്ലി സർക്കാർ
വിശദ വിവരങ്ങൾ ഇങ്ങനെ
ഗാർഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 473 കേസുകളാണ്. ഇതിൽ 376 ഉം കേരളത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്. രണ്ടാമതുള്ള ജാർഖണ്ഡിൽ 67 കേസുകളും മധ്യപ്രദേശിൽ 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ രജസിറ്റർ ചെയ്യുന്ന കേസുകൾ കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നൽകാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദർക്ക് അഭിപ്രായമുണ്ട്.
കേരളത്തിലെ ഈ കണക്കുകൾ ഒട്ടും ആശങ്ക ജനകമല്ലെന്നും സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് സുപ്രീം കോടതി അഭിഭാഷകനായ എംആർ അഭിലാഷ് ചൂണ്ടികാട്ടിയത്. ഉത്തർപ്രദേശിലെ കുറഞ്ഞ ഗാർഹിക പീഡന നിരക്കും ഉയർന്ന സ്ത്രീധന മരണ നിരക്കും ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പതിനെട്ടാം സ്ഥാനത്താണ് കേരളം. 2022 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 12 കേസുകളാണ്. ഒന്നാം സ്ഥാനത്തുളള ഉത്തർപ്രദേശിൽ 2138 ഉം ബിഹാറിൽ 1057 സ്ത്രീധന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം