കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം
ദില്ലി മുൻ ആരോഗ്യ മന്ത്രിയും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം. ദില്ലി റൗസ് അവന്യൂ കോടതിയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചത്.
ദില്ലി: ദില്ലി മുൻ ആരോഗ്യ മന്ത്രിയും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം. ദില്ലി റൗസ് അവന്യൂ കോടതിയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചത്. ഇഡി രെജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി രണ്ട് വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടേതാണ് ഉത്തരവ്. ബെനാമി കമ്പനികളിലൂടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി സിബിഐയാണ് ആദ്യം കേസെടുത്തത്.
പിന്നാലെ ഇഡിയും കേസെടുത്താണ് 2022 മെയിൽ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്തത്. സത്യം ഒരിക്കൽ കൂടി വിജയിച്ചെന്നും, ബിജെപിയുടെ ഗൂഢാലോചനകൾ ഒരോന്നായി രാജ്യത്തിന് മുന്നില് പൊളിയുകയാണെന്നും ആംആദ്മി പാർട്ടി പ്രതികരിച്ചു. ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും പിന്നാലെ സത്യേന്ദ്ര ജെയിനും ജയിൽ മോചിതരാകുന്നത് എഎപിക്ക് വലിയ ഊർജമാണ്.