മധ്യപ്രദേശ്: പൈതൃക സംരക്ഷണത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്
പൈതൃകം, ആത്മീയത, സനാതന ധർമ്മ രീതികൾ എന്നിവ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ആരംഭിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവ് ചുമതലയേറ്റിട്ട് പത്ത് മാസമാകുന്നു. മധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ, സുതാര്യമായ ഭരണം എന്നിവയാണ് മോഹൻ യാദവിന്റെ മുഖമുദ്ര.
സനാതന ധർമ്മം സംരക്ഷിക്കാനുള്ള പദ്ധതികൾ
ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണ് സനാതന ധർമ്മം. ഇതിന് പുതിയ ദിശ നൽകുകയാണ് ഡോ. മോഹൻ യാദവ്. സംസ്ഥാനത്തിന്റെ പൈതൃകം, ആത്മീയത, സനാതന ധർമ്മ രീതികൾ എന്നിവ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിനോട് യോജിച്ചു പോകുന്ന രീതിയിൽ മധ്യപ്രദേശിൽ വികസനം കൊണ്ടുവരാനാണ് ശ്രമം.
പൈതൃക സംരക്ഷണത്തിന് പദ്ധതികൾ
സനാതന സംസ്കാരം, സംഗീതം, കല എന്നിവ പ്രോത്സാഹിപ്പിക്കാൻ നിരവധി പരിപാടികൾ ഡോ. യാദവ് ആസൂത്രണം ചെയ്തു. കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു. ആറ് പൈതൃക കേന്ദ്രങ്ങൾ നിലവിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുണ്ട്. ഗ്വാളിയോർ കോട്ട, ധാംനാർ സമുച്ചയം, ഭോജേശ്വർ മഹാദേവ ക്ഷേത്രം, ചമ്പൽ താഴ് വരയിലെ കല്ലുകൊണ്ടുള്ള കലാശിൽപ്പങ്ങൾ, ബുർഹാൻപുരിലെ ഖൂനി ഭണ്ഡാര, മണ്ഡലയിലെ ഗോണ്ട് മെമ്മോറിയൽ എന്നിവയാണ് ഇവ.
സനാതന സംസ്കാരത്തിന്റെ തിരിച്ചു വരവ്
അയോധ്യക്ക് സമാനമായി ചിത്രകൂട് വികസനം, രാം വൻ ഗമൻ പാതയിലെ പ്രധാന കേന്ദ്രങ്ങളുടെ വികസനം എന്നിവ നടപ്പിലാക്കിയത് ഡോ. മോഹൻ യാദവ് ആണ്. പുണ്യ നഗരമായ ഉജ്ജെയ്നിൽ ടൂറിസവും വികസനവും നടപ്പിലാക്കി. ലോകത്തിലെ ആദ്യത്തെ വിക്രമാദിത്യ വേദിക് ക്ലോക്കും ഇവിടെയാണ് സ്ഥാപിച്ചത്. കൂടാതെ പിഎം റിലീജിയസ് ടൂറിസം ഹെലി സർവ്വീസ്, ആസ്ഥാ ഭവൻ എന്നിവയും നടപ്പിലായി.
പുതുതലമുറയ്ക്ക് പാരമ്പര്യത്തെക്കുറിച്ച് അറിവ് നൽകുന്നു
സനാതന ധർമ്മത്തെക്കുറിച്ച് പുതുതലമുറക്ക് അറിവ് നൽകാൻ പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ. സ്കൂളുകളിലും കോളേജുകളിലും സനാതന ധർമ്മ ഉത്സവങ്ങൾ നടത്തിവരുന്നു. ജന്മാഷ്ടമി ആഘോഷവും വലിയ രീതിയിൽ നടത്തി.
സിൻഗ്രാംപുർ ഗ്രാമത്തിൽ ഓപ്പൺ എയർ ക്യാബിനറ്റ്
റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷികത്തിൽ ദമോഹ് ജില്ലയിലെ സിൻഗ്രാംപുർ ഗ്രാമത്തിൽ ഓപ്പൺ എയർ കാബിനറ്റ് മീറ്റിങ് സംഘടിപ്പിച്ചു. ഇത് സർക്കാരിനെ കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിക്കുക മാത്രമല്ല ആലുകൾക്ക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും നൽകി.
ഓപ്പൺ എയർ കാബിനറ്റിന്റെ ഭാഗമായി മുഖ്യമന്ത്രി സിൻഗോഗഢ് കോട്ടയും മറ്റ് ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചു. പ്രാദേശിക ആദിവാസി സാംസ്കാരിക പ്രവർത്തകർ വലിയ ആഘോഷത്തോടെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ദസ്സറയിൽ ആയുധ പൂജ
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ആയുധ പൂജ നടത്താനും സായുധസേനയ്ക്ക് ആദരമർപ്പിക്കാനും ഡോ. മോഹൻ സർക്കാർ നടപടിയെടുത്തു. മഹേശ്വറിലാണ് പരിപാടി നടക്കുന്നത്. എല്ലാ മന്ത്രിമാരും വിവിധ ജില്ലകളിൽ ആയുധ പൂജയിൽ പങ്കെടുക്കും.