'മണിപ്പൂരിൽ കലാപകാരികൾക്ക് ചൈന- പാകിസ്ഥാൻ പിന്തുണ, ആയുധങ്ങളും ഫണ്ടും ലഭിക്കുന്നു': അസം റൈഫിള്‍സ് മുൻ ഡിജി

എല്ലാവരേയും ഒന്നിച്ച് കൊണ്ടു പോയാലേ സമാധാന ചർച്ചകൾ ഫലം കാണുകയുള്ളുവെന്നും അസം റൈഫിള്‍സ് മുൻ ഡിജി ലഫ്. ജനറല്‍ ഡോ. പിസി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

manipur violence latest news Insurgents receive China-Pakistan support, arms and funds': assam rifles ex dg to asianet news

ദില്ലി: മണിപ്പൂരിൽ കലാപം നടത്തുന്നവർക്ക് ചൈനയുടെയും പാകിസ്ഥാന്‍റെയും പിന്തുണ കിട്ടുന്നുണ്ടെന്ന് അസം റൈഫിള്‍സ് മുൻ ഡിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലാപം നടത്തുന്നവര്‍ക്ക് ചൈനയും പാകിസ്ഥാനും ഫണ്ടും ആയുധങ്ങളും നല്‍കുന്നുണ്ടെന്നും ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്നും അസം റൈഫിള്‍സ് മുൻ ഡിജി ലഫ്. ജനറല്‍ ഡോ. പിസി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സർക്കാർ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളണ്ണം. എല്ലാവരേയും ഒന്നിച്ച് കൊണ്ടു പോയാലേ സമാധാന ചർച്ചകൾ ഫലം കാണുകയുള്ളു. കേന്ദ്രത്തിന്‍റെ സമാധാന നീക്കം പാളിയത് മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണെന്നും ഗുവാഹത്തിയിൽ നിശ്ചയിച്ചിരുന്ന സമാധാന യോഗം അതോടെ നടത്താനായില്ലെന്നും പിസി നായര്‍ പറഞ്ഞു.പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദർശിക്കണോയെന്നത് രാഷ്ട്രീയ ചോദ്യമാണെന്നും അതിനോട് പ്രതികരിക്കാൻ പദവി അനുവദിക്കുന്നില്ലെന്നും ലഫ് ജനറൽ  പി.സി നായർ പറഞ്ഞു.

ആദം ജോ ആന്‍റണി എവിടെ? ഒന്നും പറയാതെ സൈക്കിളിൽ വീടുവിട്ടിട്ട് ഒന്നര മാസം, മകനായുള്ള കാത്തിരിപ്പിൽ കുടുംബം

 

Latest Videos
Follow Us:
Download App:
  • android
  • ios