വീ‍ടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതി കൊടുക്കാനെത്തി, മന്ത്രവാദി വീണുമരിച്ചു

പുതുതായി പണിത വീടിന്റെ മൂന്നാം നിലയിൽ നിന്ന് താഴത്തെ  കുഴിയിലേക്ക് വീണാണ് കോഴിയെ കുരുതികൊടുക്കാനെത്തിയ രാജേന്ദ്രൻ എന്ന 70കാരൻ മരിച്ചത്.

Man who reach sacrifice rooster dies after fall from house

ചെന്നൈ:  പുതിയതായി നിർമിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പുതുതായി പണിത വീടിന്റെ മൂന്നാം നിലയിൽ നിന്ന് താഴത്തെ  കുഴിയിലേക്ക് വീണാണ് കോഴിയെ കുരുതികൊടുക്കാനെത്തിയ രാജേന്ദ്രൻ എന്ന 70കാരൻ മരിച്ചത്. കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു.വെള്ളിയാഴ്ചയാണ് ​ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രൻ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയർപ്പിക്കാനായി ഒറ്റക്ക് പോയി. എന്നാൽ, സമയം കഴിഞ്ഞിട്ടും രാജേന്ദ്രൻ തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയതോടെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റിനായി കുഴിച്ച കുഴിയിൽ വീണ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല. 

സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസ്; പത്ത് പേര്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios