Asianet News MalayalamAsianet News Malayalam

'തട്ടുകടയിൽ നിന്ന് ഫ്രീ ഫുഡ്, ഫ്രീ സിനിമാ, ഡ്യൂട്ടിയില്ല', തിയറ്ററിൽ സ്ഥിരം എത്തുന്ന പൊലീസുകാരൻ, അറസ്റ്റ്

ഇതിന് പിന്നാലെയാണ് ഇയാൾ സ്വന്തം നിലയ്ക്ക് പൊലീസ് യൂണിഫോമും ബാഡ്ജും സംഘടിപ്പിച്ചത്. ഒതുക്കത്തിൽ ഒരു പൊലീസ് തിരിച്ചറിയൽ കാർഡും കൂടി ഒരുക്കിയതോടെയാണ് എല്ലാത്തിനും 

man posing as a police officer was arrested in Uttar Pradesh  to watch movies for free and dine at roadside eateries
Author
First Published Sep 9, 2024, 9:33 AM IST | Last Updated Sep 9, 2024, 9:33 AM IST

ലക്നൌ: ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാനും സിനിമ കാണാനുമാണ് ഇയാൾ പൊലീസ് വേഷം കെടടിയിരുന്നത്. ലക്നൌവ്വിലാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തി ടിക്കറ്റ് എടുക്കാതെ സിനിമ കാണുകയും പണം നൽകാതെ  തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പൊലീസുകാരനെതിരെ പരാതി ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ബാഹ്റൈച്ച് സ്വദേശിയായ റോമിൽ സിംഗാണ് അറസ്റ്റിലായത്. 

പൊലീസിൽ ചേരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന യുവാവിന് പക്ഷേ പരീക്ഷ പാസാകാനായിരുന്നില്ല. 2യാണ് യുവാവ് തട്ടിപ്പ് തുടങ്ങിയത്. പൊലീസുകാരൻ പതിവായി സിനിമ ഫ്രീയായി കാണാനെത്തിയതോടെയാണ് തിയറ്റർ ഉടമകൾക്ക് സംശയം തോന്നിയത്. 

ബാഹ്റൈച്ച്  പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും ബാരാബങ്കിയിൽ ഡ്യൂട്ടിയിലാണെന്നുമാണ് ഇയാൾ നാട്ടുകാരോട് വിശദമാക്കിയിരുന്നത്. തിരക്കാനെത്തിയ പൊലീസുകാരോടും ഇത് തന്നെയാണ് ഇയാൾ വിശദമാക്കിയത്. പിന്നാലെ പൊലീസ് ഡാറ്റാ ബേസ് പരിശോധിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. ഇതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് അടക്കം പൊലീസ് പിടികൂടി. ഇയാൾക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിൽ പങ്കു പറ്റിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios