Malayalam News Highlights: ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം

malayalam news live updates today 01 july 2024

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.

7:07 AM IST

4 വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും, വിമർശനം ശക്തം

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. 

7:07 AM IST

മാസപ്പടി കേസ്; അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളിപ്പെടുത്താനാകില്ല എന്നുമായിരുന്നു ഇഡി നിലപാട്. 

7:06 AM IST

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ; പ്രതിഷേധവുമായി നാട്ടുകാർ

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങി. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് കരാർ കമ്പനി റദ്ദാക്കിയത്. അതേസമയം, ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും തീരുമാനം. ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയിരുന്നു. 

7:07 AM IST:

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. 

7:07 AM IST:

മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളിപ്പെടുത്താനാകില്ല എന്നുമായിരുന്നു ഇഡി നിലപാട്. 

7:06 AM IST: