Asianet News MalayalamAsianet News Malayalam

വസ്തു ഇടപാടുകൾക്ക് മധ്യപ്രദേശ് സംപദ 2.0 ആപ്പ് പുറത്തിറക്കി

സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകൾ, രേഖകൾ, പരാതികൾ എന്നിവ എളുപ്പത്തിൽ പരിഹരിക്കുന്ന സംവിധാനമാണ് പുതുതമായി തുടങ്ങിയ സംപദ 2.0.

Madhya Pradesh chief minister launches sampada 2 0 app
Author
First Published Oct 12, 2024, 12:18 PM IST | Last Updated Oct 12, 2024, 12:18 PM IST

ഇ-രജിസ്ട്രി, ഇ-രജിസ്ട്രേഷൻ ആപ്ലിക്കേഷൻ സംപദ 2.0 ഉദ്ഘാടനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്.

സാധാരണക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ മിഷൻ എന്ന് അദ്ദേഹം പറഞ്ഞു. സീറോ ബാലൻസ് അക്കൗണ്ടുകൾ, ഓൺലൈൻ ട്രാൻസാക്ഷനുകൾ, ഇ-രജിസ്ട്രി എന്നിവ ജീവിതം എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകൾ, രേഖകൾ, പരാതികൾ എന്നിവ എളുപ്പത്തിൽ പരിഹരിക്കുന്ന സംവിധാനമാണ് പുതുതമായി തുടങ്ങിയ സംപദ 2.0. സംസ്ഥാനത്തിനകത്ത് മാത്രമല്ല പുറത്തുനിന്നും രാജ്യത്തിന് പുറത്തു നിന്നും ഇത് ഉപയോ​ഗിക്കാനാകും.

കേന്ദ്ര സർക്കാർ മധ്യപ്രദേശിലെ 120 ന​ഗരങ്ങളിൽ ഐ.ടി വകുപ്പിന്റെ സഹായത്തോടെ ജി.ഐ.എസ് ലാബുകൾ സ്ഥാപിക്കുകയാണ്. അധികം വൈകാതെ തന്നെ മധ്യപ്രദേശ് പേപ്പർ രഹിതമാകും. റവന്യൂ, ഫിനാൻസ്, അർബൻ അഡ്മിനിസ്ട്രേഷൻ വകുപ്പുകളും ജി.എസ്.ടി എന്നിവയുമായും സംപദ പ്രവർത്തിക്കും. സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ജി.ഐ.എസ് മാപ്പിങ്. ബയോമെട്രിക് ഐഡി, ഡോക്യുമെന്റ് ഫോർമാറ്റിങ് എന്നിവയും സാധ്യമാകും. രജിസ്ട്രേഷന് ഇനി നേരിട്ട് പോകേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ വെരിഫിക്കേഷൻ നടത്താം. വാട്ട്സാപ്പിലും മെയിലിലും സോഫ്റ്റ് കോപ്പികളായി രേഖകൾ ലഭ്യമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios