'സൗജന്യയാത്ര തിരിച്ചടിച്ചു, നഷ്ടം 295 കോടി, ബസ് ചാർജ് കൂട്ടാതെ രക്ഷയില്ല'; കർണാടകയിൽ നിർദേശവുമായി കെഎസ്ആർടിസി

യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Karnataka RTC proposes bus fare hike after 295 crore loss

ബെം​ഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ചാർജ് 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചു. കർണാടകയിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായതെന്ന് സർക്കാറിനെ അറിയിച്ചു. നഷ്ടം നികത്താനും വകുപ്പ് കൃത്യമായി നടത്തിക്കൊണ്ടുപോകാനും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയല്ലാതെ  മറ്റുമാർ​ഗമില്ലെന്ന് കെഎസ്ആർടിസി ചെയർമാൻ എസ്ആർ ശ്രീനിവാസ് വ്യക്തമാക്കി.

വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം ബസ് ചാർജുകൾ വർധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചതായി ശ്രീനിവാസ് പറഞ്ഞു. 2020 മുതൽ ശമ്പളം പരിഷ്കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ ബസ് സർവീസുകൾ അത്യാവശ്യമാണ്. ഒരു ബസ് സർവീസ് നടത്തിയില്ലെങ്കിൽ ഗ്രാമത്തിന് ​ഗതാ​ഗതം നഷ്ടപ്പെടാം. ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങൾക്ക് 295 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.   സിദ്ധരാമയ്യ സർക്കാരിൻ്റെ അഞ്ച് ഗ്യാരണ്ടികളിലൊന്നായ ശക്തി പദ്ധതി.

Latest Videos
Follow Us:
Download App:
  • android
  • ios