കന്നഡ സംവരണ ബിൽ മരവിപ്പിച്ചു; സ്വകാര്യ മേഖലയിലെ സ്വദേശി സംവരണ നീക്കത്തിൽ നിന്ന് പിന്മാറി സർക്കാർ

ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ എതിർപ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം. 

Kannada reservation bill frozen a lot of protest  including from the IT sector

ബെം​ഗളൂരു: സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. ഐടി, വ്യവസായ മേഖലകളിൽ നിന്നുൾപ്പെടെ വലിയ എതിർപ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാരിൻറെ തീരുമാനം. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സിദ്ധരാമയ്യ സമൂഹ മാധ്യമമായ എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി.

50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡിഗരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്. ഇനി വ്യവസായ മേധാവികളും അസോച്ചാം ഉൾപ്പടെ ഉള്ള വ്യവസായ കൂട്ടായ്മകളോടും ആലോചിച്ചിട്ട് മാത്രമേ ബില്ലുമായി മുന്നോട്ട് പോകൂ എന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീലും വ്യക്തമാക്കി. 

കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും രം​ഗത്തെത്തിയിരുന്നു.  സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു. ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു.  സോഫ്റ്റ്‌വെയർ, സർവീസ് കമ്പനികളുടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാസ്‌കോം. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. 

 

Latest Videos
Follow Us:
Download App:
  • android
  • ios