68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

കള്ളക്കുറിച്ചിയിൽ പൊലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി. 

kallakkurichi hoch tragedy madras high court ordered cbi investigation

ചെന്നൈ: 68 പേർ മരിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെയും പൊലീസിനെയും കോടതി വിമർശിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്ക് പൊലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. കള്ളക്കുറിച്ചിയിൽ പൊലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി. 

68 പേരാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചത്. എഐഎഡിഎംകെ, പിഎംകെ, ബിജെപി നേതാക്കൾ നൽകിയ വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വ്യാജമദ്യ വില്പനയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളിൽ ഒരാഴ്ച മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

Read More: കള്ളക്കുറിച്ചി ദുരന്തം: പഴകിയ മെഥനോൾ ഉപയോഗിച്ചതും തെറ്റായ അനുപാതത്തിൽ വാറ്റിയതുമാണ് ദുരന്ത കാരണമെന്ന് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios