ഇത് പുതു ചരിത്രം! അനസൂയ ഇനി അനുകതിർ സൂര്യ, ഇന്ത്യൻ സിവിൽ സർവീസിൽ ഇതാദ്യം, പേരും ലിംഗവും മാറ്റാൻ അനുമതി
2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായാണ് അനുകതിർ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ തൻ്റെ നിലവിലെ പോസ്റ്റിംഗിൽ ജോയിൻ ചെയ്തു
ദില്ലി: ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഉദ്യോഗസ്ഥയുടെ പേരും ലിംഗവും മാറ്റാൻ അനുമതി. ഐആർഎസ് ഉദ്യോഗസ്ഥയായ എം അനസൂയക്കാണ് ആണ് പേര് എം അനുകതിർ സൂര്യ എന്നാക്കി മാറ്റാൻ അനുമതി ലഭിച്ചത്. ഒപ്പം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2016 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് അനുകതിർ. നിലവിൽ ഹൈദരാബാദിൽ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ്.
2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായാണ് അനുകതിർ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ തൻ്റെ നിലവിലെ പോസ്റ്റിംഗിൽ ജോയിൻ ചെയ്തു. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം